തൃശൂർ: കേരള എൻജിഒ സംഘ് സംസ്ഥാനസമ്മേളനം നാളെ മുതൽ 12 വരെ റീജണൽ തിയറ്ററിൽ നടക്കും. നാളെ രാവിലെ 11നു നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തോടെ സമ്മേളനപരിപാടികൾക്ക് തുടക്കമാകും.
11ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധിസമ്മേളനം ബി.ബി. ഗോപകുമാർ എംഎൽഎയും ഉച്ചയ്ക്ക് 12നു നടക്കുന്ന യാത്രയയപ്പും സുഹൃത് സമ്മേളനവും ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താനും ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സാംസ്കാരികസമ്മേളനം എഴുത്തുകാരൻ എ.പി. അഹമ്മദും വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി. രാജീവനും ഉദ്ഘാടനം ചെയ്യും.